ഉഗ്രശബ്ദം, ഞെട്ടി നാട്ടുകാർ, അടർന്നുവീണത് കൂറ്റൻ പാറ;കേൾക്കാം മനോരമ ഓൺലൈൻ വാർത്താനേരം
Mail This Article
×
കോഴിക്കോട് കൂരാച്ചുണ്ട് ഇല്ലിപ്പിലായി എൻആർഇപി പുത്തേട്ട് ഭാഗത്ത് ഇന്നലെ രാത്രിയുണ്ടായ സ്ഫോടന ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തി പ്രദേശവാസികൾ. വമ്പൻ പാറ അടർന്നുവീണതിനെ തുടർന്നാണു ശബ്ദമുണ്ടായത്. ഇന്നലെ രാത്രി 10.30നായിരുന്നു സംഭവം. മലയിടിച്ചിലിൽ ഭൂമിക്കു വിള്ളൽ സംഭവിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ ഭീഷണി കണക്കിലെടുത്ത് ഈ മേഖലയിലെ കുടുംബങ്ങളെ ഇന്നലെ രാത്രി തന്നെ മാറ്റിപ്പാർപ്പിച്ചിരുന്നു. കൂടുതൽ വാർത്തകൾക്കു കേൾക്കാം മനോരമ ഓൺലൈൻ വാർത്താനേരം.
English Summary:
Manorama Online Varthaneram Podcast Loud Explosion
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.