ADVERTISEMENT

തിരുവനന്തപുരം ∙ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജനെതിരെ ഉള്‍പ്പെടെ കഴിഞ്ഞ ദിവസമുണ്ടായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള  അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിപക്ഷം സഭ വിട്ടു. സര്‍ക്കാരും പാര്‍ട്ടിയും പ്രതിക്കൂട്ടിലാകുന്ന ഒരുകാര്യവും ചര്‍ച്ച ചെയ്യാന്‍ അനുവദിക്കില്ലെന്ന പുതിയ പ്രവണതയാണ് സഭയിലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. 

സംസ്ഥാനത്തെയാകെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്. നാട്ടിലെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ നേതൃത്വം കുടപിടിച്ചു കൊടുക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തുവന്നത്. സ്വർണക്കടത്തു മുതല്‍ ലഹരിമരുന്നു വരെയുണ്ട് അതില്‍. ആ വിഷയം ചര്‍ച്ച ചെയ്യാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് സഭ വിടുകയാണെന്നും സതീശന്‍ പറഞ്ഞു. 

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള വെളിപ്പെടുത്തല്‍ സംബന്ധിച്ചാണ് അടിയന്തരപ്രമേയത്തിനു നോട്ടിസ് നല്‍കിയിരിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. അഭ്യൂഹങ്ങളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ് നോട്ടിസെന്നും അനുമതി നല്‍കരുതെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞതോടെ പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com