ADVERTISEMENT

കൊച്ചി ∙ തദ്ദേശ തിരഞ്ഞെടുപ്പിന് ഇപ്പോഴേ ഒരുക്കം തുടങ്ങാനും ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തിയ 60 നിയമസഭാ മണ്ഡലങ്ങൾ േകന്ദ്രീകരിച്ച് വിപുലമായ പ്രവർത്തനം നടത്താനും ബിജെപി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ബിജെപിയുടെ വിശാല നേതൃയോഗം ജൂലൈ 9ന് തിരുവനന്തപുരത്ത് ചേരും. കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെപി.നഡ്ഡ യോഗത്തിൽ പങ്കെടുക്കും.

ടി.പി.ചന്ദ്രശേഖരന്റെ െകാലപാതകത്തിലെ അന്വേഷണം പിണറായി വിജയനിലേക്ക് എത്തുമെന്നായപ്പോൾ സിപിഎമ്മും കോൺഗ്രസും ചേർന്ന് കേസ് ഒതുക്കിത്തീർക്കുകയായിരുന്നു എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ യോഗത്തിനുശേഷം ആരോപിച്ചു. കെ.കെ.രമ എംഎൽഎ ആയെങ്കിലും ചന്ദ്രശേഖരന് നീതി കിട്ടിയിട്ടില്ല. ചന്ദ്രശേഖരന്റെ വിധി മറ്റാർക്കും വരാതെ സംരക്ഷിക്കുമെന്ന് കോൺഗ്രസ് പറയുന്നത് തട്ടിപ്പാണ്. വെള്ളാപ്പള്ളി നടേശന്‍ അടക്കം സിപിഎം ഭീഷണി നേരിടുന്നവരെ സംരക്ഷിക്കുമെന്നും അവർക്കൊപ്പം നിൽക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

English Summary:

JP Plan For Kerala Assembly Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com