ADVERTISEMENT

ന്യൂഡൽഹി∙ പ്രവാസി ലീഗൽ സെല്ലിന്റെ 2024 ലെ വിവരാവകാശ പുരസ്കാരം കേരള വിവരാവകാശ കമ്മിഷണർ ഡോ. എ.എ. ഹക്കിമിന്. ലോകത്തെങ്ങുമുള്ള പ്രവാസികളുടെ നിയമ സഹായത്തിനും ക്ഷേമത്തിനും വിവരാവകാശ നിയമത്തിന്റെ പ്രചാരത്തിനും വേണ്ടി ന്യൂഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടനയായ പ്രവാസി ലീഗൽ സെല്ലിന്റെ പ്രഥമ വൈസ് പ്രസിഡന്റ് കെ.പത്മനാഭന്റെ സ്മരണാർഥമാണു പുരസ്കാരം. 

വിവരാവകാശ നിയമത്തിന്റെ വ്യാപ്തി വിപുലീകരിക്കുകയും ജനപക്ഷത്തുനിന്നു നിയമത്തെ വ്യാഖ്യാനിക്കുകയും രചനാത്മകമായ വിധിന്യായങ്ങളിലൂടെ നിയമം ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുന്നതിനു കമ്മിഷണർ എന്ന നിലയിലുള്ള ഡോ. ഹക്കിമിന്റെ പ്രവർത്തനത്തിനാണ് അംഗീകാരം. ജസ്റ്റിസ് (റിട്ട) സി.എസ്. രാജൻ അധ്യക്ഷനും ആർടിഐ ആക്ടിവിസ്റ്റും ഉപഭോക്തൃ കമ്മിഷൻ പ്രസിഡന്റുമായ ഡി.ബി. ബിനു, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് എന്നിവരും അംഗങ്ങളായ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്, മാധ്യമ പ്രവർത്തകൻ ആർ.കെ. രാധാകൃഷ്ണൻ എന്നിവർക്കാണു മുൻപ് പുരസ്കാരം നൽകിയത്. പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം ഓഗസ്റ്റിൽ കേരളത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രാഹാം അറിയിച്ചു.

English Summary:

AA hakim Honored with Pravasi Legal Cell Award for Outstanding Contributions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com