ADVERTISEMENT

ന്യൂഡല്‍ഹി∙ ഡല്‍ഹിയിലെ മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പെയ്ത കനത്ത മഴയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കാണു ഡല്‍ഹി സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. ജൂണ്‍ 28ലെ ശക്തമായ മഴയില്‍ നിരവധി പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടതായും വലിയ ദുരന്തം സംസ്ഥാനം നേരിട്ടതായും മന്ത്രി അതിഷി പറഞ്ഞു.

വെള്ളിയാഴ്ച 228.1 മില്ലിമീറ്റര്‍ റെക്കോര്‍ഡ് രേഖപ്പെടുത്തിയ മഴയ്ക്കു ശേഷം രാജ്യതലസ്ഥാനത്തു മഴ വിട്ടുവിട്ട് തുടരുകയാണ്. വസന്ത് വിഹാറില്‍ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ബേസ്‌മെന്റ് തകര്‍ന്ന് മൂന്നു തൊഴിലാളികള്‍ മരിച്ചിരുന്നു. കനത്ത ചൂടില്‍ വലഞ്ഞ ഡല്‍ഹിയില്‍ ആശ്വാസമായിട്ടായിരുന്നു വെള്ളിയാഴ്ച പുലര്‍ച്ചെ മഴ എത്തിയതെങ്കിലും തോരാതായത് ആശങ്കയ്ക്കു വഴി മാറി. റോഡുകളിൽ നിമിഷങ്ങള്‍ കൊണ്ട് വെള്ളം കയറുകയായിരുന്നു. മന്ത്രി അതിഷിയുടെ വീട് ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങി.

English Summary:

Delhi Government Announces ₹10 Lakh Aid for Families of Rain Victims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com