ADVERTISEMENT

കണ്ണൂർ∙  സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നു കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി. ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗമായിരുന്നു. ഒന്നര മാസം മുൻപു നടന്ന സംഭവത്തിലാണു പുറത്താക്കൽ. 

പയ്യന്നൂർ കാനായിൽ സ്വർണക്കടത്തു സംഘം വീട് വളഞ്ഞിരുന്നു. ഈ സംഘത്തിൽ സജേഷിനൊപ്പം സ്വർണക്കടത്തു നേതാവ് അർജുൻ ആയങ്കി അടക്കമുള്ളവർ ഉണ്ടായിരുന്നു. പയ്യന്നൂരിൽ വീടു വളഞ്ഞ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാരാണ് പാർട്ടിയിൽ വിവരമറിയിച്ചത്. സംഘത്തിൽ ഉൾപ്പെട്ടതിനെ തുടർന്നാണു സജേഷിനെതിരെ പാർട്ടി നടപടി സ്വീകരിച്ചത്. 

സിപിഎം പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ചേർന്നാണു സ്വർണക്കടത്തു സംഘത്തെ തടഞ്ഞത്. ഇതേ തുടർന്നാണ് പാർട്ടിക്ക് നടപടിയെടുക്കേണ്ടിവന്നത്. സിപിഎമ്മിലെ പ്രധാന നേതാവിന്റെ ഡ്രൈവറായി പ്രവർത്തിച്ചയാളാണു സജേഷ്. സിപിഎം പ്രവർത്തകർക്കു സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ജില്ലാ കമ്മിറ്റി അംഗം മനു തോമസ് ഉൾപ്പെടെയുള്ളവർ ഇക്കാര്യം ചൂണ്ടാക്കാട്ടിയാണ് പാർട്ടി വിട്ടത്. 

English Summary:

CPM Ousts Branch member Sajesh Over Gold Smuggling Links

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com