ADVERTISEMENT

കൊച്ചി∙ നടന്‍ മമ്മൂട്ടി പകര്‍ത്തിയ നാട്ടു ബുള്‍ബുള്‍ പക്ഷിയുടെ ചിത്രം ലേലം ചെയ്തു. മൂന്നു ലക്ഷം രൂപയ്ക്കാണ് ചിത്രം ലേലത്തില്‍ പോയത്. ഒരു ലക്ഷം രൂപയായിരുന്നു അടിസ്ഥാനവില. ലീന ഗ്രൂപ്പ് ഓഫ് ബിസിനസിന്റെ ചെയർമാനായ മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അച്ചു ഉള്ളാട്ടിലാണ് ചിത്രം ലേലത്തിൽ സ്വന്തമാക്കിയത്. അച്ചു ഉള്ളാട്ടിലിനെ പ്രതിനിധീകരിച്ച് കലാവിമർശകനായ എം.രാമചന്ദ്രനാണ് യോഗത്തിൽ പങ്കെടുത്തത്. ഫൗണ്ടേഷന്റെ സാരഥികളിൽ ഒരാളായ നടൻ വി.കെ.ശ്രീരാമൻ ചിത്രം കൈമാറി. 

ചിത്രം ലേലം ചെയ്ത് കിട്ടിയ പണം ഇന്ദുചൂഡന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കും. മലയാളത്തിന്റെ പ്രശസ്തനായ പക്ഷിനിരീക്ഷകൻ ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കെ.കെ.നീലകണ്ഠന്റെ ‘കേരളത്തിലെ പക്ഷികൾ’ എന്ന പുസ്തകത്തില്‍ മലയാളിക്ക് പരിചയപ്പെടുത്തുന്നത് 261 ഇനം പക്ഷികളെയാണ്. ഇതിൽ കേരളത്തിലും പുറത്തും പ്രശസ്തരായ ഫോട്ടോഗ്രാഫർമാർ പകർത്തിയ 30ലേറെ പക്ഷികളുടെ ചിത്രങ്ങളാണ് ദർബാർ ഹാളിൽ പ്രദർശിപ്പിച്ചത്. ഈക്കൂട്ടത്തിലാണ് മമ്മൂട്ടി പകർത്തിയ നാടൻ ബുൾബുൾ ഇടം പിടിച്ചത്. ഇലത്തുമ്പില്‍ വിശ്രമിക്കുന്ന നാട്ടു ബുള്‍ബുളിന്റെ മനോഹര ചിത്രമാണ് മമ്മൂട്ടി പകര്‍ത്തിയത്. മമ്മൂട്ടിയുടേതുമടക്കം ഇരുപത്തി മൂന്നു ഛായാഗ്രഹകരുടെ 61 ഫോട്ടോകള്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു.

English Summary:

Mammootty's Native Bulbul Photo Auctioned for 3 Lakh Rupees in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com