ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് ലൊക്കേഷന്‍ കോഡ് ലഭിച്ചു. പ്രധാന ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബായി പ്രവര്‍ത്തിക്കുന്നതിനുള്ള നിര്‍ണായക ചുവടുവയ്പാണിതെന്നു തുറമുഖ അധികൃതര്‍ വ്യക്തമാക്കി. IN NYY 1 എന്നതാണ് ലൊക്കേഷന്‍ കോഡ്. ഇതില്‍ ഐഎന്‍ എന്നത് ഇന്ത്യ എന്നാണു സൂചിപ്പിക്കുന്നത്. എന്‍വൈവൈ നെയ്യാറ്റിന്‍കര എന്നതിന്റെ ചുരുക്കമാണ്. ഒന്ന് സീപോർട്ട് എന്നതിനെ സൂചിപ്പിക്കും. IN VZJ 1 എന്നത് നിലവിലുള്ള തുറമുഖത്തിന്റെ ലൊക്കേഷന്‍ കോഡ് ആയതിനാല്‍ പിന്നീട് പരിഗണിക്കുക താലൂക്കിന്റെ ചുരുക്കപ്പേരാണ്. അങ്ങനെയാണ് ഐഎന്‍ എന്‍വൈവൈ 1 എന്നു ലഭിച്ചിരിക്കുന്നത്. 

തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ജൂലൈ രണ്ടാം വാരം നടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ സമയവും തുറമുഖത്ത് അടുക്കാനുള്ള കപ്പലിന്റെ ലഭ്യതയും ഒരുമിച്ചു ലഭിക്കാനുള്ള കാത്തിരിപ്പിലാണ് അധികൃതര്‍. തുറമുഖത്തെ കസ്റ്റംസ് തുറമുഖമായി അംഗീകരിച്ചുകൊണ്ടുള്ള അംഗീകാരം ലഭിച്ചിട്ടുണ്ടെന്നു മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. 

ഇലക്‌ട്രോണിക് ഡേറ്റ ഇന്റര്‍ചേഞ്ച്, കസ്‌റ്റോഡിയന്‍ കോഡ് എന്നിവയ്ക്കുള്ള അംഗീകാരവും ഇമിഗ്രേഷന്‍ ചെക്ക്‌പോസ്റ്റ് ക്ലിയറന്‍സുമാണു ലഭിക്കാനുള്ളത്. എന്‍എസ്പിസിയുടെ (നാഷനല്‍ സേഫ്റ്റി ഇന്‍ പോര്‍ട്‌സ് കമ്മിറ്റി) ഇടക്കാല അനുമതിക്ക് ഒക്‌ടോബര്‍ വരെ കാലാവധിയുണ്ട്. പൂര്‍ണ അംഗീകാരത്തിനുള്ള ഓഡിറ്റ് നടന്നുവെന്നും വൈകാതെ അംഗീകാരം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

English Summary:

Vizhinjam International Port Secures Official Location Code

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com