ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവ്. ഇത്തവണ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ ആകെ ചേര്‍ന്നത് 92,638 കുട്ടികളാണ്. കഴിഞ്ഞ വര്‍ഷം 99,566 കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയിരുന്നു. 6928 കുട്ടികളുടെ കുറവാണ് ഇക്കുറി. എയ്ഡഡ് സ്‌കൂളുകളിലും കുട്ടികളുടെ എണ്ണം കുറഞ്ഞു. എയ്ഡഡ് സ്‌കൂളുകളില്‍ ഇത്തവണ 1,58,348 കുട്ടികളാണ് ഒന്നാം ക്ലാസില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 1,58,583 ആയിരുന്നു. 

അൺ എയ്ഡഡ് സ്‌കൂളുകളില്‍ ചേരുന്ന കുട്ടികളുടെ എണ്ണം കൂടി. ഈ വര്‍ഷം 47,862 കുട്ടികളാണ് അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം 39,918 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇക്കുറി 7944 കുട്ടികള്‍ വര്‍ധിച്ചു.

English Summary:

Decline in First Standard Enrollments in Government and Aided Schools of Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com