ADVERTISEMENT

ചണ്ഡിഗഡ് ∙ നടിയും ബിജെപി എംപിയുമായ കങ്കണ റനൗട്ടിനെ ചണ്ഡിഗഡ് വിമാനത്താവളത്തിൽ വച്ച് മുഖത്തടിച്ച വ്യവസായ സുരക്ഷാസേനയിലെ (സിഐഎസ്എഫ്) വനിതാ കോൺസ്റ്റബിൾ കുൽവിന്ദർ കൗറിനെ സ്ഥലംമാറ്റി. അച്ചടക്ക നടപടിയുടെ ഭാഗമായി ബെംഗളൂരുവിലേക്കാണ് സ്ഥലം മാറ്റിയത്. ജൂൺ ആറിനു നടന്ന സംഭവത്തെ തുടർന്ന് ഇവരെ സസ്പെൻഡ് ചെയ്തിരുന്നു. എഫ്ഐആറും റജിസ്റ്റർ ചെയ്തു. സസ്പെൻഷൻ പിൻവലിച്ചിട്ടില്ല.

തന്റെ അമ്മ പങ്കെടുത്ത കർഷകസമരത്തെ കങ്കണ അധിക്ഷേപിച്ചതിലുള്ള രോഷമാണു പ്രകടിപ്പിച്ചതെന്നു കോൺസ്റ്റബിൾ പറയുന്നതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. ഹിമാചലിലെ മണ്ഡിയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട കങ്കണ ഡൽഹിയിലേക്കു പോകാനാണു ചണ്ഡിഗഡ് വിമാനത്താവളത്തിലെത്തിയത്. സുരക്ഷാപരിശോധന നടക്കുന്ന സ്ഥലത്താണു സംഭവമുണ്ടായത്. മുഖത്തടിച്ചശേഷം ‘ഇത് കർഷകരെ അപമാനിച്ചതിനാണ്’ എന്നു കോൺസ്റ്റബിൾ കങ്കണയോടു പറയുകയും ചെയ്തു. 

English Summary:

CISF Constable Who Slapped Kangana Ranaut at Chandigarh Airport Transferred

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com