നിയമസഭാ തിരഞ്ഞെടുപ്പിൽ ഏക സമവാക്യമില്ല; ഹരിയാനയിലും ഡൽഹിയിലും മത്സരം ഒറ്റയ്ക്ക്: ജയറാം രമേശ്
Mail This Article
ന്യൂഡല്‍ഹി∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം ഒന്നിച്ചു മത്സരിക്കുന്നതു സംബന്ധിച്ച് ഏക സമവാക്യം ഇല്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. ഹരിയാന, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരം ഒറ്റയ്ക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ത്യ സഖ്യം ഒരുമിച്ച് ജനവിധി തേടുമെന്നും ജയറാം രമേശ് പറഞ്ഞു.
‘‘പഞ്ചാബില്‍ സഖ്യമില്ല. ഹരിയാനയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഎപിക്ക് ഒരു സീറ്റ് നല്‍കിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യസാധ്യത ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഡല്‍ഹിയില്‍ സഖ്യമില്ലെന്ന് എഎപി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.’’ – ജയറാം രമേശ് പറഞ്ഞു
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഒന്നിച്ചു മത്സരിച്ച എഎപിയും കോണ്‍ഗ്രസും പഞ്ചാബില്‍ ഒറ്റയ്ക്കായിരുന്നു ജനവിധി തേടിയത്. മഹാരാഷ്ട്രയില്‍ മഹാവിഘാസ് അഘാഡി സഖ്യമായിരിക്കും ഇത്തവണയും മത്സരിക്കുകയെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ നേരത്തെ പറഞ്ഞിരുന്നു