ADVERTISEMENT

കൊച്ചി ∙ കേരളത്തിലെ സർക്കാർ സ്കൂളുകളാണ് ഏറ്റവും മികച്ചതെന്നും ഇവിടെ ജനിച്ചത് ഭാഗ്യമാണെന്നും സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാം സുന്ദർ. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ കൊച്ചി സിറ്റി ജില്ലാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളിലൊക്കെ ജോലി ചെയ്തിട്ടുണ്ടെങ്കിലും അവിടങ്ങളിൽ കേരളത്തിലെ സ്കൂളുകളുടെ സൗകര്യങ്ങളോ മികവോ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അത്രത്തോളം മെച്ചപ്പെട്ട സംവിധാനങ്ങൾ ഇവിടെ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാനായത് എന്നും അദ്ദേഹം പറഞ്ഞു.

കമ്മിഷണറുടെ വാക്കുകളിലേക്ക്: ‘‘ഞാൻ 10–13 വര്‍ഷക്കാലം ആന്ധ്രയിലും തെലങ്കാനയിലും ജോലി ചെയ്തിട്ടുണ്ട്. കേരളത്തിലെ സർക്കാർ സ്കൂളുകൾ പോലെ ഒരു സ്കൂളുപോലും ഈ സംസ്ഥാനങ്ങളിൽ കണ്ടിട്ടില്ല. അയൽ സംസ്ഥാനമായ ഒ‍ഡീഷയിൽ പോയിട്ടുണ്ട്. അവിടെ പട്ടിണി അങ്ങനെ തന്നെ ദൃശ്യമാണ്. ഇന്നും ഓല കെട്ടി കുടിലുകളിൽ താമസിക്കുന്നവരാണ് അവിടെയുള്ളത്. ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് നിരീക്ഷകനായി പോയിട്ടുണ്ട്. ഇവിടങ്ങളിലൊന്നും കാലിത്തൊഴുത്തിനെക്കാള്‍ മെച്ചപ്പെട്ട സ്കൂളുകൾ കണ്ടിട്ടില്ല എന്നത് സത്യമാണ്.

ഇവിടെ പഠിച്ച ഒരു വിദ്യാർഥി എങ്ങനെ രക്ഷപെടും എന്നാണ് അപ്പോൾ ചിന്തിച്ചത്. അവിടെ പഠിക്കുന്നവർക്ക് 10ാം ക്ലാസ് പാസാകാൻ പറ്റുമോ എന്നുപോലും എനിക്കറിയില്ല. രണ്ടോ മൂന്നോ വൃത്തികെട്ട മുറികളാണ് സ്കൂളെന്ന് പറയുന്നത്. കേരളത്തിൽ ജനിച്ചത് നമ്മുടെയൊക്കെ ഭാഗ്യമാണെന്ന് അപ്പോൾ ഞാനോർക്കാറുണ്ട്. ഇവിടെ നമുക്ക് ശക്തമായ ഒരു സർക്കാർ പിന്തുണാ സംവിധാനമുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലോ അല്ലെങ്കിൽ ഏതു മേഖല എടുത്താലും അതുണ്ട്.’’- കമ്മിഷണർ പറഞ്ഞു.

English Summary:

Kochi City Police Commissioner S Shyamsundar About Government Schools in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com