ADVERTISEMENT

വടകര∙ കോട്ടത്തുരുത്തി പുഴയിൽ മീൻപിടിക്കാനായി വല വീശുമ്പോൾ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. ചേളാരി സ്വദേശി മുഹമ്മദ്‌ ഷാഫിയെയാണ് കാണാതായത്. ഞായറാഴ്ച രാവിലെ 8നാണ് സംഭവം. മലപ്പുറം ചേളാരിയിൽനിന്ന് 5 പേരടങ്ങിയ സംഘത്തിനൊപ്പമാണ് ഷാഫി ഉണ്ടായിരുന്നത്. ‍മീൻ പിടിക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽ കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. കൂടെയുണ്ടായിരുന്നവരും മറ്റ് മത്സ്യത്തൊഴിലാളികളും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി.

മത്സ്യബന്ധനം നടത്തുന്നതിനിടയിൽ വല കടലിലേക്ക് ആഴ്ന്നു വലിക്കാൻ ശ്രമിക്കുമ്പോഴാണ് ശക്തമായ ഒഴുക്കിൽപ്പെട്ടത്. കൂടെയുണ്ടായിരുന്ന ആൾ കടലിലിറങ്ങി കയർ നൽകി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തൊട്ടടുത്തുണ്ടായിരുന്ന വള്ളത്തിലെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പടുത്താൻ അടുത്തെത്തുമ്പോഴേക്കും ഷാഫി മുങ്ങിപ്പോകുകയായിരുന്നു. ഷാഫിക്കായി മത്സ്യത്തൊഴിലാളികൾ തിരച്ചിൽ നടത്തുകയാണ്.

വടകര എംഎൽഎ കെ.കെ. രമ, നഗരസഭ ചെയർപഴ്സൻ കെ.പി. ബിന്ദു, വടകര തഹസിൽദാർ, വില്ലേജ് ഓഫിസർ, വടകര പേൊലീസ്, അഗ്‌നിരക്ഷാ സേനാ ഉദ്യോഗസ്ഥർ, വടകര തീരദേശ പേൊലീസ്, കടലോര ജാഗ്രത സമിതിയംഗങ്ങൾ എന്നിവർ സ്ഥലത്തെത്തി. കാലാവസ്ഥ പ്രതികൂലമായത് തിരച്ചിലിന് തടസമുണ്ടാക്കുന്നുണ്ട്.

English Summary:

Chelari Native Mohammad Shafi Goes Missing in Kottathurthi River

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com