ADVERTISEMENT

രാമനാട്ടുകര ∙ കോഴിക്കോട് നഗരത്തിലെ ദുബായ് ഗോൾഡ് ജ്വല്ലറിയിൽ മോഷണശ്രമം. ഭിത്തി തുരന്നു കള്ളൻ അകത്തുകയറി. ജീവനക്കാരുടെ ഇടപെടൽ മൂലം മോഷണം തടയാനായി. പുലർച്ചെ മൂന്നുമണിയോടെയാണു സംഭവം. ജ്വല്ലറിയിൽനിന്ന് അലാറം മുഴങ്ങിയതോടെ സെക്യൂരിറ്റി ജീവനക്കാരൻ നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗത്തെ ഭിത്തി തുരന്നതായി കണ്ടെത്തുകയായിരുന്നു. 

ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാരൻ വിവരം മറ്റു ജീവനക്കാരെ അറിയിച്ചു. 3 ജീവനക്കാർ എത്തിയപ്പോഴും കള്ളൻ അകത്തുതന്നെയുണ്ടായിരുന്നു. ജീവനക്കാരെത്തി ബഹളം വച്ചതോടെ ഇതേ ദ്വാരത്തിലൂടെ കള്ളൻ പുറത്തുചാടി.  പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. ഫറോക്ക് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

English Summary:

Attempted Robbery at Dubai Gold Jewellery Store Foiled by Employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com