ADVERTISEMENT

കോഴിക്കോട്∙ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഭീഷണിയുമായി കോഴിക്കോട്ടെ സിപിഎം പ്രവർത്തകൻ. ടി.പി.രഞ്ജിഷ് കല്ലാച്ചി എന്നയാളാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഭീഷണി മുഴക്കിയത്. നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ നീ എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുതെന്നും ഇനിയും ജൽപനങ്ങൾ പുറത്തെടുത്താൽ കണക്ക് ചോദിക്കുന്നത് എസ്എഫ്ഐ ആയിരിക്കില്ലെന്ന് ഓർത്താൽ നല്ലതെന്നുമാണ് ഫെയ്സ്‌ബുക് പോസ്റ്റിൽ പറയുന്നത്. 

ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം

നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ നീ എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്. അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ നീ നടത്തിയ  ജല്പനങ്ങൾ ഇനിയും നീ പുറത്തെടുത്താൽ കണക്കു ചോദിക്കുന്നത് എസ്എഫ്ഐ ആയിരിക്കില്ല, ഓർത്താൽ നല്ലത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com