ADVERTISEMENT

ആലപ്പുഴ∙ പിഎസ്‌സി കോഴ ആരോപണത്തിൽ പാർട്ടിയും സർക്കാരും വേണ്ട നടപടി എടുക്കുമെന്നും മുഖ്യമന്ത്രി തന്നെ അതു പറഞ്ഞിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പണം വാങ്ങി പിഎസ്‍സി അംഗങ്ങളെ  നിയമിക്കുന്ന രീതി സിപിഎമ്മിനില്ലെന്നും അതിനു പാർട്ടിക്കു പ്രത്യേക രീതിയുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.  

‘‘യോഗ്യത നോക്കിയാണ് പിഎസ്‍സി അംഗങ്ങളെ നിയമിക്കുന്നത്. ഏതന്വേഷണവും വരട്ടെ. മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണം ഉന്നയിക്കുന്നത് മാധ്യമങ്ങളുടെ ജോലിയല്ലേ? പാർട്ടിക്കുള്ളിൽ പറയേണ്ടത് ഉള്ളിൽ പറയും. പുറത്തു പറയേണ്ടതു പുറത്തും. സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ട് വന്നു. അതേപ്പറ്റി നേതാക്കൾ പറയുന്നതിൽ ഒരു തെറ്റുമില്ല’’– എം.വി. ഗോവിന്ദൻ പറഞ്ഞു.

English Summary:

CPM to Address PSC Corruption Allegations, Says MV Govindan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com