ADVERTISEMENT

കൊച്ചി ∙ തർക്കമുള്ള പള്ളികൾ കൈമാറുന്ന വിഷയത്തിൽ കോടതി നിർദേശങ്ങൾ പാലിക്കാൻ പൊലീസിനു കൃത്യമായ കർമപദ്ധതി ഉണ്ടാവണമെന്ന് ഹൈക്കോടതി. നിയമവാഴ്ച നിലനിൽക്കാൻ ബന്ധപ്പെട്ട എല്ലാവരും കോടതി നിർദേശങ്ങൾ പാലിച്ചെന്ന് ഉറപ്പാക്കണമെന്നും ജസ്റ്റിസ് വി.ജി.അരുൺ ഉത്തരവിട്ടു. ഇതു സംബന്ധിച്ച ഹർജികൾ വീണ്ടും പരിഗണിക്കുന്ന ജൂലൈ 25നകം കർമപദ്ധതി അറിയിക്കണമെന്നും ഹൈക്കോടതി പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്. ഓടക്കാലി സെന്റ് മേരീസ് പള്ളി അടക്കമുള്ള പള്ളികൾ ഓർത്തഡോക്സ് സഭയ്ക്കു കൈമാറുന്ന വിഷയത്തില്‍ കോടതിയലക്ഷ്യ ഹർജികൾ ഉൾപ്പെടെയുള്ളവ പരിഗണിക്കുകയായിരുന്നു കോടതി. 

കോടതി വിധി നടപ്പാക്കാനായി സ്വീകരിച്ച നടപടികൾ വിശദീകരിച്ച് പൊലീസ് സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ കൃത്യമായ കർമപദ്ധതിയില്ലാതെയാണ് പൊലീസ് കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചതെന്ന് സത്യവാങ്മൂലം ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ പൊലീസിനു കൃത്യമായ കർമപദ്ധതിയില്ലെങ്കിൽ വിഷയത്തിൽ പുരോഗതിയുണ്ടാകില്ലെന്ന് കോടതി പറഞ്ഞു. പൊലീസ് കൃത്യമായ കർമപദ്ധതി തയാറാക്കുന്നുണ്ടെന്നും മുന്നോട്ട് അതനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

English Summary:

High Court Demands Detailed Police Action Plan for Churches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com