ADVERTISEMENT

തിരുവനന്തപുരം ∙ വിദേശ വിനോദസഞ്ചാരികൾ കൂടുതലായെത്തുന്ന ടൂറിസം േകന്ദ്രങ്ങളിൽ മദ്യത്തിന്റെ ലഭ്യത ഒഴിച്ചുകൂടാനാകാത്തതാണെന്നു മന്ത്രി എം.ബി.രാജേഷ്. ഇവിടെ റസ്റ്ററന്റുകൾക്കു ബീയർ ലൈസൻസ് നൽകാനുള്ള തീരുമാനം പുനഃപരിശോധിക്കാനാകില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

വിദേശസഞ്ചാരികൾ എത്തുന്ന കേന്ദ്രങ്ങളിൽ അനധികൃത മദ്യവിൽപന നടക്കുന്നുണ്ട്. പൊലീസ് പരിശോധന നടത്തുന്നതും നിയമനടപടിയെടുക്കുന്നതും വിദേശ സഞ്ചാരികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിനുള്ള ശാശ്വത പരിഹാരം എന്ന നിലയിലാണ് ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളിലെ റസ്റ്ററന്റുകൾക്ക് വിദേശസഞ്ചാരികൾ എത്തുന്ന കാലയളവിൽ ബീയർ– വൈൻ ലൈസൻസ് നൽകാൻ കഴിഞ്ഞ മദ്യനയത്തിൽ തീരുമാനിച്ചത്.

ടൂറിസം മേഖലയായി വിജ്ഞാപനം ചെയ്ത സ്ഥലങ്ങളിൽ ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷൻ ലഭിച്ച റസ്റ്ററന്റുകൾക്കും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്റ്റാർ ക്ലാസിഫിക്കേഷൻ ലഭിച്ച ഹോട്ടലുകൾക്കും ലൈസൻസ് നൽകാനാണു തീരുമാനിച്ചിട്ടുള്ളത്. ഇതുവരെ അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

English Summary:

Kerala to Open Beer and Wine Parlors in Tourist Zones

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com