ADVERTISEMENT

തൃശൂർ ∙ ചിറങ്ങര ഗാന്ധിനഗറിൽ ചെമ്പകശ്ശേരി പ്രകാശന്റെ വീട്ടിൽ രാത്രി 2 മണിയോടെ വൻ മോഷണം. വീടിന്റെ പുറകിലെ ജനൽ കമ്പി അഴിച്ചു മാറ്റി അകത്തു കടന്ന മോഷ്ടാവ്, അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവനും 8000 രൂപയും കവർന്നു. അലമാരയിലെ സാധനങ്ങൾ വാരിവലിച്ചിട്ടു.

വാക്കത്തിയും ചുറ്റികയും ഉപേക്ഷിച്ച നിലയിൽ ജനലിനരികിൽ കണ്ടെത്തി. രാത്രിയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രകാശൻ എഴുന്നേറ്റിരുന്നു. തൊട്ടടുത്ത മുറിയിൽ വെളിച്ചം കണ്ടു നോക്കിയപ്പോഴാണ് അലമാര തുറന്നു കിടക്കുന്നതും സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലും ശ്രദ്ധിച്ചത്. തുടർന്നു നടത്തിയ പരിശോധനയിൽ മോഷണം തിരിച്ചറിഞ്ഞു.

English Summary:

Theft incident reported in Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com