ADVERTISEMENT

മാനന്തവാടി∙ തലപ്പുഴയില്‍ മാവോയിസ്റ്റുകള്‍ ഉപേക്ഷിച്ചതെന്നു കരുതുന്ന സാധനസാമഗ്രികള്‍ കണ്ടെത്തി. യൂണിഫോം ഉള്‍പ്പെടെയുള്ള വസ്തുക്കളാണു ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തലപ്പുഴ പൊയിലാണ് ഇന്നു രാവിലെ ഉപേക്ഷിച്ച സാധനങ്ങൾ കണ്ടത്. തണ്ടര്‍ബോള്‍ട്ട്, പൊലീസ് ഉൾപ്പെടെയുള്ള സംഘം പരിശോധന നടത്തുകയാണ്. 

തലപ്പുഴ മക്കിമലയിൽ രണ്ടാഴ്ച മുമ്പ് മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴിബോംബ് കണ്ടെത്തിയിരുന്നു. ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘം എത്തിയാണു കുഴിബോംബ് നിർവീര്യമാക്കിയത്. കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾക്കെതിരെ തലപ്പുഴയിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

English Summary:

Authorities Discover Maoist Materials Including Uniforms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com