ADVERTISEMENT

ഫ്രഞ്ച് പാർലമെന്റ് തിര‍ഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യം അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ഒന്നാമത്. എങ്കിലും, ആർക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാൽ ഫ്രാൻസിൽ രാഷ്ട്രീയ അനിശ്ചിതത്വമാണ്. ആദ്യഘട്ടത്തിൽ ഒന്നാമതായിരുന്ന തീവ്രവലതുപക്ഷ പാർട്ടിയായ നാഷനൽ റാലി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ മധ്യപക്ഷ സഖ്യം രണ്ടാമതുമെത്തി. ഫ്രഞ്ച് പാർലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പു ഫലം നിരീക്ഷിക്കുമ്പോൾ തെളിയുന്ന ചില കാര്യങ്ങളുണ്ട്. ഫ്രാൻസ് ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായ കിലിയൻ എംബപെയുടെ വാക്കുകൾ ജനം ഏറ്റെടുത്തതിന്റെ ഫലം കൂടിയാണ് വലതുപക്ഷത്തിനേറ്റ തിരിച്ചടി എന്നാണ് വിലയിരുത്തൽ. കേൾക്കാം വാർത്താനേരം പോഡ്കാസ്റ്റ്.

  • Also Read

English Summary:

Today News Podcasts: Manorama Vartha neram about France election and Kylian Mbappe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com