ADVERTISEMENT

തിരുവനന്തപുരം∙ രാജ്യസഭാ സീറ്റിനെചൊല്ലി സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വാദപ്രതിവാദം. പി.പി. സുനീറിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ എതിര്‍ത്ത് വി.എസ്. സുനില്‍കുമാര്‍ രംഗത്തെത്തി. സുനീര്‍ ചെറുപ്പമാണെന്നും ഇനിയും സമയമുണ്ടായിരുന്നുവെന്നും സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന നേതാവിനെ അയക്കുന്നതായിരുന്നു ഉചിതമെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ സുനില്‍കുമാറിനെ പരിഹസിച്ച് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍.അരുണ്‍ രംഗത്തെത്തി. 40 വയസിനു മുന്‍പ് എംഎല്‍എയും 50 വയസിനു മുന്‍പ് മന്ത്രിയുമായ ആൾ തന്നെ ഇതു പറയണമെന്ന് അരുണ്‍ പരിഹസിച്ചു.

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ് മലപ്പുറം പൊന്നാനി സ്വദേശിയായ സുനീര്‍. മുതിർന്ന നേതാവ് പ്രകാശ് ബാബുവിനു രാജ്യസഭാ സീറ്റ് നൽകാൻ പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും എതിർപ്പ് മറികടന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സുനീറിനു രാജ്യസഭ സീറ്റ് നൽകുകയായിരുന്നു.

English Summary:

Sunir was young, there was still time for the Rajya Sabha; Debate in CPI State Council

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com