ADVERTISEMENT

കണ്ണൂർ ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായിയിലെ വീട്ടിൽ റസിഡൻസ് ഡ്യൂട്ടി ചെയ്യുന്ന സേനാംഗങ്ങൾക്ക് ശുചിമുറിസൗകര്യം പോലുമില്ല. ഇവിടെ ഡ്യൂട്ടിയിലുള്ള സേനാംഗങ്ങൾക്കു റെസ്റ്റ് റൂം അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് കേരള പൊലീസ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ സമ്മേളനത്തിൽ ആവശ്യം. സ്റ്റാഫ് കൗൺസിൽ യോഗത്തിൽ ഉന്നയിക്കാൻ തയാറാക്കിയ അ‍ജൻഡയിൽ ഇക്കാര്യം ഉൾപ്പെടുത്തിയതായി ജില്ലാ സെക്രട്ടറി വി.സിനീഷ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ (കരട്) പറയുന്നു. 

മുഖ്യമന്ത്രിയും കുടുംബവും വല്ലപ്പോഴുമാണ് താമസിക്കുന്നതെങ്കിലും വീട്ടുപരിസരത്ത് മുഴുവൻ സമയവും പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ഒരു എസ്ഐയും 2 സിവിൽ പൊലീസ് ഓഫിസർമാരും അടങ്ങുന്ന സംഘത്തിനാണു ഡ്യൂട്ടി. ഇവർ വീടിനു വെളിയിൽ ജീപ്പ് പാർക്ക് ചെയ്ത് റോഡിലാണു കഴിയുന്നത്. ശുചിമുറിസൗകര്യം ഇല്ലാത്തതിനാൽ സമീപത്തെ വീടുകളെയാണ് ആശ്രയിക്കുന്നതെന്നാണു വിവരം.

English Summary:

No toilet facility for the policemen guarding Chief Minister Pinarayi Vijayan house at Pinarayi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com