ADVERTISEMENT

നെയ്യാറ്റിൻകര∙ കാരോട് കിഡ്സ് വാലി സ്‌കൂളിന്റെ ബസ് തോട്ടിലേക്കു മറിഞ്ഞ് 4 കുട്ടികൾക്കു പരുക്ക്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് തോട്ടിലേക്കു മറിയുകയായിരുന്നു. സ്‌കൂളിലേക്കു പോകുന്നതിനിടെ ഇന്നു രാവിലെയാണ് അപകടം.

സംഭവ സമയത്തു 10 കുട്ടികളാണു ബസിൽ ഉണ്ടായിരുന്നത്. കുട്ടികൾക്കു ഗുരുതര പരുക്കില്ലെന്നാണു വിവരം. ഒരു കുട്ടിയുടെ തല ബസിൽ ഇടിച്ചു. ഈ കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് 3 കുട്ടികളെ പാറശാല സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

English Summary:

School Bus Accident: 4 Children Injured in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com