ADVERTISEMENT

ന്യൂഡൽഹി∙അഗ്നിവീർ പദ്ധതിയിൽപെടുന്നവർക്ക് സർക്കാർ ജോലിയിൽ 10 ശതമാനം സംവരണം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. മുഖ്യമന്ത്രി നായബ് സിങ് സെയ്‌നിയാണ് സംവരണം പ്രഖ്യാപിച്ചത്. പൊലീസ് കോൺസ്റ്റബിൾ, വനം വകുപ്പ് ഗാർഡ്, ജയിൽ വാർഡൻ, മൈനിംങ് ഗാർഡ്, സ്പെഷൽ പൊലീസ് ഓഫീസർ തുടങ്ങിയ യൂണിഫോം തസ്​തികകളിലേക്കാണു സംവരണം. 

2022 ജൂണ്‍ 14നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഗ്നിവീർ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുന്ന അഗ്നിവീറുകൾ നാല് വർഷത്തേക്ക് സൈന്യത്തിൽ സേവനമനുഷ്​ഠിക്കുന്നതാണു പദ്ധതി. സൈന്യത്തിൽ നിന്ന് തിരിച്ചെത്തുന്ന യുവാക്കളുടെ ഭാവി വലിയ ചർച്ചാ വിഷയമായിരുന്നു. ഇതിന് പിന്നാലെയാണ് സേവനമനുഷ്​ഠിച്ചെത്തുന്ന അഗ്നിവീറുകൾക്ക് സർക്കാർ ജോലികളിൽ ഹരിയാന സർക്കാർ സംവരണം പ്രഖ്യാപിച്ചിരിക്കുന്നത്.

English Summary:

Haryana Govt Grants 10% Job Reservation for Agniveer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com