ADVERTISEMENT

പട്ന ∙ വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നിയുടെ പിതാവ് ജിതൻ സാഹ്നിയെ കൊലപ്പെടുത്തിയ കേസിൽ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ഇടപാടു സംബന്ധിച്ച തർക്കമാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് സംശയിക്കുന്നു. ദർഭംഗയിലെ വീട്ടിലാണു ജിതൻ സാഹ്നിയെ കൊലപ്പെടുത്തിയത്.

ജിതൻ സാഹ്നിയിൽനിന്നു പലിശയ്ക്കു പണം വായ്പയെടുത്ത രണ്ടു പേരുമായി ദിവസങ്ങൾക്കു മുൻപു വഴക്കുണ്ടായതായി പൊലീസിനു വിവരം ലഭിച്ചു. ഇവരെ ഉൾപ്പെടെയാണു കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നത്. മൂന്നാമത്തെയാളുടെ ബൈക്ക് വായ്പയ്ക്ക് ഈടായി നൽകിയിരുന്നു. പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണു കേസ് അന്വേഷിക്കുന്നത്. പ്രതികളെന്നു സംശയിക്കുന്നവരുടെ ഫോൺ രേഖകളും സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

English Summary:

Jitan Sahani murder case police custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com