ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇച്ഛാശക്തിയുടെ ഫലമാണെന്നു കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരൊക്കെ തമസ്‌കരിക്കാന്‍ ശ്രമിച്ചാലും അക്കാര്യം ജനങ്ങള്‍ക്ക് അറിയാമെന്നും മുരളീധരന്‍ പറഞ്ഞു. 2028ല്‍ തുറമുഖ കമ്മിഷനിങ് നടക്കുമ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആകും കേരളം ഭരിക്കുക എന്നും തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു.

‘‘നെടുമ്പാശേരി വിമാനത്താവളം എന്നു പറയുമ്പോള്‍ കെ.കരുണാകരന്റെ പേരു പറയുന്നതു പോലെ വിഴിഞ്ഞം എന്നു കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ ഓര്‍ക്കും. ഏറെ ശ്രദ്ധയോടെയാണ് ഉമ്മന്‍ ചാണ്ടി വിഴിഞ്ഞത്തെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. നിര്‍മാണം തുടങ്ങുന്ന അന്നു മാത്രമേ തറക്കല്ലിടാന്‍ വരികയുള്ളു എന്ന് ഉമ്മന്‍ ചാണ്ടിയാണ് നിര്‍ദേശം വച്ചത്. അങ്ങനെ തറക്കല്ലിട്ട ദിവസം മുതല്‍ തന്നെ നിര്‍മാണം ആരംഭിച്ചിരുന്നു. പിന്നീട് വന്ന സര്‍ക്കാരിന്റെ അലംഭാവം മൂലമാണു പദ്ധതി വൈകിയത്. അല്ലെങ്കില്‍ ഇപ്പോള്‍ തുറമുഖ പ്രവര്‍ത്തനം പൂര്‍ണ തോതിലാകുമായിരുന്നു’’ - മുരളീധരന്‍ പറഞ്ഞു. 

തിരുവനന്തപുരത്ത് ജനകീയനായി താന്‍ അറിയപ്പെടുന്നതിനു കാരണം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. എംഎല്‍എയായിരുന്ന വര്‍ഷങ്ങള്‍ യാതൊരു നിയന്ത്രണം കൂടാതെ ഫണ്ട് അനുവദിച്ചതുകൊണ്ടാണ് പല പ്രവര്‍ത്തനങ്ങളും നടത്താന്‍ കഴിഞ്ഞത്. എംഎല്‍എമാര്‍ക്ക് ആറു കോടി രൂപയുടെ ഫണ്ട് അനുവദിച്ചത് ഉമ്മന്‍ ചാണ്ടിയുടെ കാലത്തായിരുന്നുവെന്നും മുരളീധരന്‍ അനുസ്മരിച്ചു.

English Summary:

UDF to Rule Kerala in 2028, Vizhinjam Port to be Renamed After Oommen Chandy: K. Muralidharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com