ADVERTISEMENT

കോഴിക്കോട്∙ ചവിട്ടി പുറത്താക്കിയാലും കോൺഗ്രസ് വിട്ട് പോകില്ലെന്ന് കെ.മുരളീധരൻ. മരിച്ചുപോയ കെ.കരുണാകരനു ചീത്തപ്പേരുണ്ടാക്കില്ല. ടൗൺ ഹാളിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

‘‘ബത്തേരിയിൽ നടന്ന കെപിസിസി ക്യാംപ് എക്സിക്യുട്ടീവിൽ തൃശൂരിലെ പരാജയം ചർച്ചയായിട്ടില്ല. ചർച്ച ചെയ്യാതിരിക്കാനാണു താൻ പങ്കെടുക്കാതിരുന്നത്. വയനാട് ഉപതിരഞ്ഞെടുപ്പിൽ സജീവമായി പ്രചാരണത്തിനുണ്ടാകും. തദ്ദേശ തിരഞ്ഞെടുപ്പിൽ പി.സി.വിഷ്ണുനാഥിനൊപ്പം തിരുവനന്തപുരം കോർപറേഷനിൽ സജീവമായി പ്രവർത്തിക്കും. ഓടിനടന്ന് പ്രസംഗിച്ചാലൊന്നും പാർട്ടി നന്നാവില്ല.

കെ.സുധാകരനു കണ്ണൂരും രമേശ് ചെന്നിത്തലയ്ക്കു കോഴിക്കോടും നൽകിയതു നല്ല തീരുമാനമാണ്. ടി.എൻ.പ്രതാപനും ഷാനിമോൾ ഉസ്മാനും ക്യാംപ് എക്സിക്യുട്ടീവിൽ എനിക്കെതിരെ ഒരു വിമർശനവും ഉന്നയിച്ചിട്ടില്ല. അവർ രാവിലെ ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിച്ചു. ഇരുട്ടത്ത് ‌പോസ്റ്റർ ഒട്ടിക്കുന്നവരെ പാർട്ടിയിൽനിന്നു ചവിട്ടി പുറത്താക്കണം’’– പാലോട് രവിക്കെതിരെ പോസ്റ്റർ ഒട്ടിച്ച വിഷയം കൂടി സൂചിപ്പിച്ച് മുരളി പറഞ്ഞു.

ഇന്നലെയാണ് ബത്തേരിയിൽ ക്യാംപ് എക്സിക്യുട്ടീവ് സമാപിച്ചത്. കെ.മുരളീധരൻ ക്യാംപിൽ പങ്കെടുക്കാതിരുന്നത് ചർച്ചയായിരുന്നു. ഷാനിമോൾ ഉസ്മാനും ടി.എൻ.പ്രതാപനും മുരളീധരനെതിരെ സംസാരിച്ചുവെന്നും റിപ്പോർട്ടുണ്ടായിരുന്നു.

English Summary:

K. Muralidharan Addresses Party Loyalty and Internal Criticisms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com