ADVERTISEMENT

കൊച്ചി∙ നാട്ടാനകളുടെ ഡേറ്റാ ബേസ് ഉണ്ടാക്കണമെന്നു വനംവകുപ്പിനു ഹൈക്കോടതി നിർദേശം. ആനകളുടെ ഫിറ്റ്‌നസ്, വിശ്രമ സമയം, എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു. ഉത്സവകാലത്ത് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ടു കൃത്യമായ മാർഗ നിർദേശങ്ങൾ പുറത്തിറക്കാനും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശം നൽകി. 

സ്ഥലത്തിന്റെ ലഭ്യത അനുസരിച്ചായിരിക്കണം എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന ആനകളുടെ എണ്ണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ആനകളുടെ വെരിഫിക്കേഷൻ, എഴുന്നള്ളിപ്പിക്കാനുള്ള അനുമതി എന്നിവ ഉൾപ്പെടുത്തി ഓൺലൈൻ സംവിധാനം വേണമെന്നും കോടതി പറഞ്ഞു. അതിനിടെ, മംഗലാംകുന്ന് ഉമാമഹേശ്വരൻ എന്ന ആനയുടെ ഉടമയ്ക്കു നേരെ ഹൈക്കോടതിയുടെ വിമർശനവും ഉയർന്നു. ആനയുടെ ശരീരത്തിൽ എങ്ങനെയാണു വ്രണങ്ങൾ ഉണ്ടായതെന്ന കോടതിയുടെ ചോദ്യത്തിന് സാധാരണ നിലയിലുണ്ടായ മുറിവുകൾ ആണെന്നായിരുന്നു ആനയുടമയുടെ മറുപടി. ഈ ഘട്ടത്തിലാണ് എന്താണു സാധാരണ മുറിവുകൾ എന്നും ഏത് വെറ്ററിനറി സർജനാണ് ആനയ്ക്ക് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നൽകിയതെന്നും കോടതി ആരാഞ്ഞത്. 

ആനകളെ വളർത്തുന്നതു പണം കറന്നെടുക്കാനുള്ള സംരംഭങ്ങളായെന്നും ഇതിനിടെ കോടതിയുടെ വിമർശനം ഉയർന്നു. മനുഷ്യ–വന്യമൃഗ സംഘർഷം സംബന്ധിച്ചുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.

English Summary:

Highcourt orders Elephants Database

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com