ADVERTISEMENT

ഹേഗ്∙ പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന കുടിയേറ്റവും സെറ്റിൽമെന്റ് സ്ഥാപിക്കലും നിയമവിരുദ്ധമാണെന്ന് രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ). നിയമവിരുദ്ധ പ്രവർത്തനങ്ങളിൽനിന്ന് ഇസ്രയേൽ പിന്മാറണമെന്നും ഐസിജെ പറഞ്ഞു. ഇതാദ്യമായാണ് ഇസ്രയേൽ–പലസ്തീൻ വിഷയത്തിൽ ഐസിജെ തീർപ്പുകൽപ്പിച്ചുള്ള വിധിപ്രസ്താവം നടത്തുന്നത്. 

കിഴക്കൻ ജറുസലേമിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ നടത്തുന്ന കുടിയേറ്റം രാജ്യാന്തര നിയമങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന് 15 അംഗ പാനലിന്റെ വിധി വായിച്ചുകൊണ്ട് അധ്യക്ഷൻ നവാഫ് സലാം പറഞ്ഞു. നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകി നിലവിലുള്ള എല്ലാ കുടിയേറ്റക്കാരെയും പലസ്തീനിൽ നിന്ന് ഒഴിപ്പിക്കേണ്ടത് ഇസ്രയേലിന്റെ ബാധ്യതയാണെന്നും കോടതി പറഞ്ഞു.

അതേസമയം, കോടതിയുടെ കണ്ടെത്തലിനെ ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം എതിർത്തു. കോടതിയുടേത് ഏകപക്ഷീയമായ വിധിയാണെന്നും മേഖലയിൽ ഒത്തുതീർപ്പ് ചർച്ചകളിലൂടെ മാത്രമേ കുടിയേറ്റ വിഷയം പരിഹരിക്കാൻ സാധിക്കൂയെന്നും ഇസ്രയേൽ ആവർത്തിച്ചു. ജൂത രാഷ്ട്രമായ ഇസ്രയേലിന് സ്വന്തം ഭൂമിയിൽ ‘അധിനിവേശം’ നടത്താൻ സാധിക്കില്ലെന്നാണ് ഐസിജെ വിധിയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പ്രതികരണം. 

English Summary:

ICJ Says Israel's Occupation of Palestine territories is illegal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com