ധർമപുരിയിൽ കാർ ബൈക്കിലിടിച്ച് അപകടം; നഴ്സിങ് വിദ്യാർഥിയടക്കം 2 മലയാളികൾ മരിച്ചു
Mail This Article
×
ധർമപുരി∙ തമിഴ്നാട്ടിലെ ധർമപുരിയിൽ, ബൈക്കിൽ കാറിടിച്ച് രണ്ടു മലയാളി യുവാക്കൾ മരിച്ചു. തിരൂർ സ്വദേശിയും നഴ്സിങ് വിദ്യാർഥിയുമായ മുഹമ്മദ് നംഷിദ് (23), പെരിന്തൽമണ്ണ രാമപുരം സ്വദേശി മുഹമ്മദ് ബിൻഷാദ് എന്നിവരാണു മരിച്ചത്. ഇവർ ബെംഗളൂരുവിൽനിന്നു ബൈക്കിൽ നാട്ടിലേക്കു വരുന്നതിനിടെയാണ് അപകടം. കാർ അമിത വേഗത്തിലായിരുന്നെന്നാണ് വിവരം. ബെംഗളൂരുവിലെ ആചാര്യ നഴ്സിങ് കോളജിലെ വിദ്യാർഥിയാണു നംഷിദ്. ഇതേ കോളജിൽ ജോലി ചെയ്തിരുന്ന നഴ്സാണ് ബിൻഷാദ്.
English Summary:
Nursing Student and Colleague Killed in Dharmapuri Motorcycle Accident
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.