ADVERTISEMENT

തിരുവനന്തപുരം∙ പ്രവർത്തനത്തിന് കേഡർമാരെ കിട്ടാനില്ലെന്ന് സിപിഎം. ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ ആളെ കിട്ടാത്ത അവസ്ഥയാണെന്നും ജനങ്ങളിൽ നിന്ന് പാർ‌ട്ടി അകലുന്നതായും വിലയിരുത്തൽ‌. മാർഗരേഖ തയാറാക്കുന്നതിന്റെ ഭാഗമായി നടന്ന സിപിഎം സംസ്ഥാന സമിതിയിലാണ് ഇതു സംബന്ധിച്ച ചർച്ച നടന്നത്. വീടുകളുമായി പാർട്ടി പ്രവർത്തകർക്ക് ബന്ധം ഇല്ലാതാകുന്നുവെന്നും വിമർശനം ഉയർന്നു.

അടിസ്ഥാന വോട്ട് ബാങ്ക് ആയ ഹൈന്ദവ വോട്ട് വർഗീയവൽക്കരിച്ച് ബിജെപി സ്വന്തമാക്കിയെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ബിജെപിയിലേക്ക് പോയ വോട്ടുകൾ തിരികെ കൊണ്ടുവരണം. അതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കണം. ക്ഷേത്രങ്ങളിലും കലാരൂപങ്ങളിലും വർഗീയ ശക്തികൾ കടന്നുകയറിയത് തടയണം. നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കണമെന്നും യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു. 

ക്ഷേമപെൻഷൻ കുടിശിക വേഗത്തിൽ തീർക്കണം, വികസന പദ്ധതികൾ മുടങ്ങരുത്, പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം, 

സർക്കാർ സാമ്പത്തിക അച്ചടക്കം പാലിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും സിപിഎം തയാറാക്കിയ മാർഗരേഖയിലുണ്ട്. പാർട്ടിയുടെ താഴെത്തട്ടിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച പരാതികൾ പരിഹരിക്കണം. ആക്ഷേപങ്ങൾക്ക് അതീതമായ പ്രവർത്തന ശൈലി ആവിഷ്കരിക്കാനാകണമെന്നും മാർഗരേഖയിൽ ചൂണ്ടിക്കാട്ടുന്നു.

English Summary:

CPM Urges Action Against BJP's Growing Influence Among Hindu Voters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com