ലാത്വിയയിൽ തടാകത്തിൽ കുളിക്കാനെത്തിയപ്പോൾ അപകടം; മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
Mail This Article
×
മൂന്നാർ ∙ യൂറോപ്പിലെ ലാത്വിയയിലെ തടാകത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം റിഗയിലെ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സഹപാഠികൾ മീൻപിടിത്തക്കാരുടെ ബോട്ടിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ആനച്ചാൽ അമ്പലത്തിനു സമീപം അറയ്ക്കൽ ഷിന്റോയുടെ മകൻ ആൽബിനാണ് (19) മരിച്ചത്. കൂട്ടുകാരുമൊത്തു കുളിക്കാനെത്തിയ ആൽബിനെ വ്യാഴാഴ്ച വൈകിട്ടു കാണാതാവുകയായിരുന്നു.
തടാകത്തിന്റെ മറുകരയിലേക്കു നീന്തി പോയ സുഹൃത്തുക്കൾക്കു പിന്നാലെ നീന്തിയ ആൽബിൻ മറുകരയെത്താറായപ്പോൾ കുഴഞ്ഞു പോകുകയായിരുന്നു. ആറു മാസം മുൻപാണു പഠനത്തിനായി ആൽബിൻ ലാത്വിയയിൽ എത്തിയത്. ഇവിടെ ഇന്ത്യൻ എംബസിയില്ലാത്തതിനാൽ തൊട്ടടുത്ത രാജ്യമായ സ്വീഡനിലെ എംബസി വഴി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
English Summary:
Missing Student Albin's Body Found
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.