ADVERTISEMENT

ന്യൂഡൽഹി∙ നീറ്റ്–യുജി ചോദ്യപ്പേപ്പർ ചോർച്ച കേസിൽ സുപ്രീംകോടതി വാദം കേൾക്കുന്നതു തുടരും. ദേശീയ പരീക്ഷാ ഏജൻസിയുടെയും (എൻടിഎ) കേന്ദ്ര സർക്കാരിന്റെയും വാദം കേട്ടതിനുശേഷം പരീക്ഷ വീണ്ടും നടത്തണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും. നിലവിൽ പരീക്ഷയിൽ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ചോദ്യപേപ്പർ വ്യാപകമായി ചോർന്നെന്ന കാര്യം തെളിയിക്കാൻ ഹർജിക്കാർക്ക് സാധിച്ചിട്ടില്ല. പട്നയിൽ ചോദ്യപ്പേപ്പർ ചോർച്ചയുണ്ടായി എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ മറ്റിടങ്ങളിൽ ഇത് ചോർന്നിട്ടുണ്ടോ എന്ന കാര്യത്തിൽ ഹർജിക്കാർക്ക് തെളിവുകൾ ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.

തർക്കമുള്ള ഫിസിക്സ് പേപ്പറിലെ 19–ാം നമ്പർ ചോദ്യത്തിന് ഐഐടി ഡൽഹിയിലെ വിദഗ്ധരോട് ശരിയായ ഉത്തരം കണ്ടെത്താനും കോടതി നിർദേശിച്ചു. നാളെ ഉച്ചയ്ക്ക് ശരിയുത്തരം കോടതിയെ അറിയിക്കണം. ഈ ചോദ്യത്തിന് തെറ്റായ ഉത്തരം നൽകിയവർക്ക് ഗ്രേസ് മാർക്ക് നൽകിയത് പുനഃപരിശോധിക്കും. പഴയ എൻസിഇആർടി പുസ്തകത്തിൽ ഉത്തരം തെറ്റായാണ് രേഖപ്പെടുത്തിയത് എന്നതിന്റെ അടിസ്ഥാനത്തിൽ എൻടിഎയ്ക്ക് പലരും നിവേദനങ്ങൾ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിച്ചത്. രണ്ടാമത്തെ ഉത്തരം തെറ്റാണെന്നു വിദഗ്ധർ മറുപടി നൽകിയാൽ അത് 4.20 ലക്ഷം വിദ്യാർഥികളെ ബാധിക്കും. നാലുമാർക്ക് നഷ്ടമാകുന്നതിനൊപ്പം നെഗറ്റീവ് മാർക്കും ഇവർക്ക് ലഭിക്കും. 

മേയ് നാലിനോ അതിനുമുമ്പോ ആയിരിക്കും ചോദ്യപേപ്പർ ചോർന്നതെന്നും കോടതി നിരീക്ഷിച്ചു. പല കേന്ദ്രങ്ങളിലും ചോദ്യപേപ്പർ മാറി നൽകിയ പിഴവും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

English Summary:

Supreme Court to continue hearing on NEET-UG irregularity, review after hearing arguments of NTA and Center

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com