ADVERTISEMENT

തൃശൂർ ∙ പൂച്ചട്ടിയിൽ കൊലക്കേസ് പ്രതിയെ മൂന്നംഗസംഘം വെട്ടിക്കൊന്നു. നടത്തറ ഐക്യനഗർ സ്വദേശി സതീഷ് (48) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 11:30 നാണ് കൊലപാതകം. സംഭവത്തിൽ പ്രതികളെന്നു സംശയിക്കുന്ന മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. മലങ്കര വർഗീസ്, ഗുണ്ടാ നേതാവ് ചപ്ലി ബിജു എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്.

ഞായറാഴ്ച രാത്രി ബാറിൽ സുഹൃത്തുക്കളുമായുണ്ടായ തർക്കം പരിഹരിക്കാനായി സമീപത്തുള്ള ഗ്രൗണ്ടിലേക്ക് ഇയാളെ വിളിച്ചുവരുത്തുകയായിരുന്നു. രൂക്ഷമായ തർക്കത്തിനിടെ സതീഷിനെ സുഹൃത്തുക്കളായ ഗുണ്ടാസംഘം വടിവാളുകൊണ്ട് വെട്ടിവീഴ്ത്തി. റോ‍‍ഡിൽ വെട്ടേറ്റുകിടക്കുന്നതു കണ്ട സമീപവാസികള്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 

English Summary:

The murder accused was hacked to death by a gang of three at Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com