ADVERTISEMENT

ഓംബുർമാൻ ∙ യുദ്ധം മൂലം പട്ടിണി രൂക്ഷമായ സുഡാനിൽ ഭക്ഷണത്തിനു പകരം സ്ത്രീകളോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ട് സൈനികർ. ഭക്ഷണ സംഭരണശാലകൾ സൈനികരുടെ കൈവശമായതോടെയാണു സൈനികരുടെ ചൂഷണത്തിന് സ്ത്രീകൾ ഇരകളാവുന്നത്. 

രാജ്യത്തുനിന്നും രക്ഷപ്പെട്ടെത്തിയ 24 സ്ത്രീകളാണു സൈന്യത്തിനെതിരെ വെളിപ്പെടുത്തൽ നടത്തിയത്. കഴിഞ്ഞവർഷം ഏപ്രിൽ 15നു രാജ്യത്ത് ആഭ്യന്തരയുദ്ധം ആരംഭിച്ചതുമുതലാണു സൈന്യത്തിന്റെ ആക്രമണവും ആരംഭിച്ചതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

‘‘ എന്റെ മാതാപിതാക്കൾക്ക് പ്രായം ഏറെയായി. എന്റെ മകളെ ഭക്ഷണം തേടി പുറത്തിറങ്ങാൻ ഞാൻ അനുവദിക്കില്ല. എനിക്കു മറ്റു മാർഗമില്ലായിരുന്നു. സൈനികർക്കൊപ്പം പോവുക മാത്രമാണു വഴി. ഭക്ഷണ സംഭരണ ശാലകളിലെല്ലാം അവരുണ്ട്. അവരിലൂടെയല്ലാതെ ഭക്ഷണം പുറത്തെത്തില്ല’’ – സുഡാനിൽനിന്നു രക്ഷപ്പെട്ടെത്തിയ സ്ത്രീ രാജ്യാന്തര മാധ്യമമായ ഗാർഡിയനോടു പറഞ്ഞു. സൈനികകേന്ദ്രങ്ങളിൽനിന്നു നിരന്തരം ആക്രമണത്തിന്റെ ശബ്ദങ്ങളുംമറ്റും കേൾക്കാറുണ്ടെങ്കിലും പരാതിപ്പെടാൻ ആരുമില്ലെന്നും സ്ത്രീകൾ പറയുന്നു.

English Summary:

Women in war-torn sudan forced to have sex in exchange for food

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com