ADVERTISEMENT

തിരുവനന്തപുരം∙ മലപ്പുറത്ത് നിപ്പ വൈറസ് ബാധിച്ച രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആണെന്ന് മന്ത്രി വീണാ ജോർജ്. ഇതുവരെ വന്ന 12 ഫലങ്ങളും നെഗറ്റീവ് ആണ്. ക്വാറന്റീനിൽ ഉള്ളവർ 21 ദിവസം തുടരണമെന്നും മന്ത്രി അറിയിച്ചു. 460 പേർ ഇതുവരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 54 പേരെ പുതുതായി ഉൾപ്പെടുത്തി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ആണ് ഇവരെ കണ്ടെത്തിയത്. 

പാണ്ടിക്കാട് 6239 വീടുകളിലും ആനക്കയത്ത് 4869 വീടുകളിലും പനി സർവേ നടത്തി. ഇതുവരെ ആകെ 15,055 വീടുകളിലാണ് സർവേ നടത്തിയത്. സമ്പർക്ക പട്ടികയിലുള്ള കുട്ടികൾക്ക് വേണ്ടി ഓൺലൈൻ ക്ലാസ് സൗകര്യം ഏർപ്പെടുത്തുമെന്നും വീണാ ജോർജ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തിയ സംഭവത്തിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു.

English Summary:

Minister Veena George Confirms 12 Nipah Virus Contact Tests Negative in Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com