ADVERTISEMENT

ന്യൂഡൽഹി∙ ബജറ്റവതരണത്തിനു പിന്നാലെ ചാഞ്ചാടി നിന്ന ഓഹരിവിപണിയിൽ ഇടിവ്. രൂപയുടെ മൂല്യത്തിലും റെക്കോഡ് ഇടിവു രേഖപ്പെടുത്തി. ബിഎസ്ഇ സെൻെസക്സിൽ 1.2 %, നിഫ്റ്റി 1.3 % എന്നിങ്ങനെയാണ് ഇടിഞ്ഞത്. പോയിന്റ് ഇടിഞ്ഞു. മൂലധനനേട്ട നികുതി 10 ശതമാനത്തിൽനിന്ന് 12.5 % ആയി വർധിപ്പിച്ചതാണു വിപണിയെ കാര്യമായി സ്വാധീനിച്ചത്. ഹ്രസ്വകാല മൂലധനനേട്ട നികുതി 15ൽനിന്ന് 20 % ആയും വർധിപ്പിച്ചിട്ടുണ്ട്.

പ്രഖ്യാപനത്തിനുശേഷം ഓഹരിവിപണി 400 പോയിന്റ് ഇടിഞ്ഞ് 80,000ത്തിൽ താഴെയെത്തി. ‌നിഫ്റ്റി 24,000ത്തിലേക്കും ഇടിഞ്ഞു. രൂപയുടെ മൂല്യം ഇടിഞ്ഞു ഡോളറിനെതിരെ 83.69 രൂപയായി കൂപ്പുകുത്തി. ബജറ്റിനു മുമ്പ് 83.62 രൂപ.

English Summary:

Financial Markets Suffer After Budget: Stock and Rupee Value Breakdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com