ADVERTISEMENT

പട്ന ∙ പൊതുപരീക്ഷാ ചോദ്യപേപ്പർ ചോർത്തലിനു കടുത്ത ശിക്ഷാ വ്യവസ്ഥകളുള്ള ബിൽ ബിഹാർ നിയമസഭ പാസാക്കി. ചോദ്യപേപ്പർ ചോർത്തലിൽ ഉൾപ്പെടുന്ന വ്യക്തികൾക്കു മൂന്നു വർഷം മുതൽ അഞ്ചു വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയുമാണു ശിക്ഷ. പരീക്ഷ നടത്തിപ്പിലെ സർക്കാർ/സ്വകാര്യ സേവനദാതാക്കൾ ചോദ്യപേപ്പർ ചോർത്തലിൽ ഉൾപ്പെട്ടാൽ ഒരു കോടി രൂപ പിഴയും നാലു വർഷത്തേക്കു വിലക്കും ഏർപ്പെടുത്തും. 

പരീക്ഷ വീണ്ടും നടത്തുന്നതിനുള്ള ചെലവിലൊരു ഭാഗവും സേവനദാതാവിൽ നിന്ന് ഈടാക്കും. ബിഹാർ സ്കൂൾ പരീക്ഷാ ബോർഡ്, ബിഹാർ പബ്ലിക് സർവീസ് കമ്മിഷൻ, ബിഹാർ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷകൾക്കെല്ലാം ബാധകമാണു ചോദ്യപേപ്പർ ചോർത്തൽ തടയൽ നിയമം.

English Summary:

Bihar strict penalties exam paper leaks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com