ADVERTISEMENT

ന്യൂഡൽഹി ∙ കേരള സർക്കാരിന്റെ വിദേശ സഹകരണ ചുമതല  ഐഎഎസ് ഉദ്യോഗസ്ഥ കെ.വാസുകിക്കു നൽകിയതിൽ മുന്നറിയിപ്പുമായി കേന്ദ്രം. സംസ്ഥാന സർക്കാർ ഭരണഘ‌ടന മറികടക്കരുതെന്നാണ് നിർദേശം. അധികാരമില്ലാത്ത കാര്യങ്ങളിൽ കൈകടത്തരുതെന്നും  വിദേശകാര്യം കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിൽപ്പെട്ട വിഷയമാണെന്നും കേന്ദ്രം വ്യക്തമാക്കി.

വാസുകിയുടെ നിയമനത്തിൽ ശക്തമായ വിമർശനമാണു കേന്ദ്രം ഉന്നയിച്ചിരിക്കുന്നത്. വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയായി വാസുകിയെ ജൂലൈ 15നാണ്  നിയമിച്ച് ഉത്തരവിറക്കിയത്.  ഇതു വിവാദമായപ്പോൾ, വിദേശ സഹകരണം കുറച്ചുകാലമായി നിലവിലുണ്ടെന്നു ചീഫ് സെക്രട്ടറി ഡോ.വി.വേണു വിശദീകരിച്ചു. സംസ്ഥാന സർവീസിൽ ഉണ്ടായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയ്ക്കായിരുന്നു ചുമതലയെന്നും, അദ്ദേഹം കേന്ദ്ര സർവീസിലേക്ക് പോയതോടെയാണ് വാസുകിക്ക് അധിക ചുമതലയായി വകുപ്പ് നൽകിയതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

ഇതര രാജ്യങ്ങളിൽനിന്ന് സംസ്ഥാനത്തേക്കു വരുന്ന പ്രതിനിധികളുമായി മികച്ച ഏകോപനത്തിനായാണു വകുപ്പ് രൂപീകരിച്ചതെന്നാണ് വിഷയത്തിൽ കേരള സർക്കാരിന്റെ നിലപാട്. വിദേശകാര്യം കേന്ദ്രസർക്കാരിന്റെ അധീനതയിലാണെന്ന കാര്യം അറിയാത്തതുകൊണ്ടല്ല സംസ്ഥാന സർക്കാർ ഉത്തരവിറക്കിയതെന്നും ചീഫ് സെക്രട്ടറി പ്രതികരിച്ചു.

English Summary:

Center Criticizes Kerala's Appointment of Vasuki IAS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com