ADVERTISEMENT

മുംബൈ ∙ മുംബൈ–ബറേലി ഇൻഡിഗോ വിമാനത്തിന്റെ കാർഗോ വാതിലിൽ തേനീച്ച കൂടുകൂട്ടിയതോടെ യാത്ര പ്രതിസന്ധിയിലായി. രാവിലെ 10.40നു പുറപ്പെടേണ്ട വിമാനത്തിലാണു തേനീച്ച കൂടുകൂട്ടിയത്. വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്തു തേനീച്ചകൾ കൂട്ടമായി ഇടിക്കുന്ന വിഡിയോ പുറത്തുവന്നു. യാത്രക്കാരുടെ ബോർഡിങ് കഴിഞ്ഞശേഷമാണു വിമാനത്തിൽ തേനീച്ച കൂടുകെട്ടിയ വിവരം അറിഞ്ഞത്.

 ബോർഡിങ് കഴിഞ്ഞശേഷമാണു വിമാനത്തിനു പുറത്തു തേനീച്ച കൂടുകൂട്ടിയത് അറിഞ്ഞതെന്നും തേനീച്ചയെ തുരത്താനുള്ള നടപടികൾ ഉദ്യോഗസ്ഥർ തുടങ്ങിയെന്നും വിമാനത്തിലെ യാത്രക്കാരനായ കൊച്ചി സ്വദേശി ‘മനോരമ ഓൺലൈനിനോട്’ പറഞ്ഞു. ബോഡിങ് തുടങ്ങി 80 ശതമാനം പേരും അകത്ത് കയറിയപ്പോഴാണു പെട്ടെന്ന് തേനീച്ചകൾ കാർഗോ ഡോറിനടുത്ത് കൂട്ടമായെത്തിയത്. പെട്ടെന്ന് തന്നെ കാബിൻ ക്രൂ വിമാനത്തിന്റെ വാതിൽ അടച്ചതുകൊണ്ട് തേനീച്ച അകത്തു കയറിയില്ലെന്നും യാത്രക്കാരൻ വ്യക്തമാക്കി.

അഗ്നിശമന സേന പൈപ്പിൽ ശക്തിയായി വെള്ളം ചീറ്റിച്ചു തേനീച്ചകളെ തുരത്തിയതോടെ മണിക്കൂറുകൾക്കു ശേഷം വിമാനം ടേക്ക് ഓഫ് ചെയ്തു.

English Summary:

Flight Delayed Due to Sudden Bee Swarm Incident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com