ADVERTISEMENT

കൊയിലാണ്ടി∙ ഗുരുദേവ കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകരായ 4 വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. രണ്ടാം വർഷ ബിബിഎ വിദ്യാർഥി എം.കെ.തേജു സുനിൽ, മൂന്നാം വർഷ ബിബിഎയിലെ ടി. കെ.തേജു ലക്ഷ്മി, രണ്ടാം വർഷ ബികോമിലെ ആർ.പി.അമാൽ രാജ്, രണ്ടാം വർഷ സൈക്കോളജിയിലെ അഭിഷേക്.എസ്., സന്തോഷ് എന്നിവർക്കെതിരായ നടപടിയാണു പിൻവലിച്ചത്.

അന്വേഷണ കമ്മിഷനു മുൻപാകെ ഇവർ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി പിൻവലിച്ചത്. കോളജ് കൗൺസിൽ ഓൺലൈനായി നടത്തിയ യോഗത്തിലാണ് ഇന്നുമുതൽ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചത്. ഇത്തരം ചെയ്തികൾ ആവർത്തിക്കരുതെന്ന് ഇവർക്കു കർശന നിർദേശം നൽകിയതായി കോളജ് അധികൃതർ അറിയിച്ചു. 

ജൂലൈ ഒന്നിന് ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഹെൽപ് ഡെസ്ക് ഇടുന്നതിനെച്ചൊല്ലി എസ്എഫ്ഐ പ്രവർത്തകരും കോളജ് പ്രിൻസിപ്പലും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പ്രിൻസിപ്പലിനെ എസ്എഫ്ഐ ഏരിയ പ്രസിഡന്റ് ബി.ആർ.അഭിനവ് മുഖത്തടിച്ചതായും അഭിനവിനെ പ്രിൻസിപ്പൽ മർദിച്ചതായും ആരോപണം ഉയർന്നിരുന്നു. അധ്യാപകൻ കെ.പി.രമേശനും മർദനമേറ്റിരുന്നു.

English Summary:

Gurudeva College Controversy: Suspension of 4 SFI Members withdrawn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com