സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 20 കോടിയുമായി യുവതി മുങ്ങി; തിരച്ചിൽ ഊർജിതമാക്കി പൊലീസ്
Mail This Article
×
തൃശൂർ∙ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽനിന്നു 20 കോടി രൂപയുമായി ജീവനക്കാരി കടന്നു. വലപ്പാട്ടെ സ്ഥാപനത്തിലെ അസിസ്റ്റന്റ് മാനേജരായ കൊല്ലം നെല്ലിമുക്ക് സ്വദേശി ധന്യ മോഹനാണു തട്ടിപ്പ് നടത്തി പണവുമായി കടന്നത്. വ്യാജവായ്പകൾ സ്വന്തം നിലയ്ക്കു പാസാക്കി പല അക്കൗണ്ടുകളിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ്.
ഈ പണം ഉപയോഗിച്ച് ഇവർ കുടുംബാംഗങ്ങളുടെയും ബിനാമികളുടെയും പേരിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടി എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇവർക്കായി പൊലീസ് അന്വേഷണം തുടങ്ങി.
English Summary:
Woman assistant Manager took 20 crores from a private financial institution
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.