ADVERTISEMENT

കൊച്ചി ∙ ‘എടാ മോനെ...’ എന്ന തന്റെ പ്രശസ്തമായ സിനിമ ഡയലോഗു കൂടി നടൻ ഫഹദ് ഫാസിൽ തോളിൽ കൈയിട്ടു നിന്നപ്പോൾ യുെകയിലെ പ്രശസ്തമായ കളിമൈതാനങ്ങൾ കേരളത്തിന്റെ കൗമാരക്കാരായ ഫുട്ബോൾ താരങ്ങൾക്കു മുന്നിൽ അൽപ്പം കൂടി അടുത്തിട്ടുണ്ടാവണം. യുകെയിൽ ഓഗസ്റ്റ് 1 മുതൽ 4 വരെ നടക്കുന്ന പ്രീമിയർ ലീഗ് നെക്സ്റ്റ് ജനറേഷൻ കപ്പിൽ പങ്കെടുക്കുന്ന 19 താരങ്ങളാണ് ‘ഫഫ’യ്ക്കൊപ്പം വേദിയിൽ നിരന്നത്. കൊച്ചി കേന്ദ്രമായ മുത്തൂറ്റ് പാപ്പച്ചൻ അക്കാദമി (എംഎഫ്എ)യുടെ ഈ കൊച്ചു മിടുക്കന്മാരുടെ ജഴ്സിയും കൊച്ചിയിൽ നടന്ന ചടങ്ങിൽ ഫഹദ് ഫാസിൽ പുറത്തിറക്കി. ‘‘അടുത്തു തന്നെ ഇന്ത്യ ലോകകപ്പില്‍ കളിക്കുമെന്നാണ് പ്രതീക്ഷ. അതിനുള്ള തുടക്കമാകട്ടെ ഇത്. ഈ നേട്ടവുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ നേടിയതൊന്നും ഒന്നുമല്ല’’, ഫഫദ് പറഞ്ഞു.

എംഎഫ്എയ്ക്കു പുറമെ ഈസ്റ്റ് ബെംഗാൾ എഫ്സി, വിന്നേഴ്സ് പഞ്ചാബ് എഫ്സി എന്നിവയാണ് നെക്സ് ജെൻ ഫുട്ബോൾ ടൂർണമെന്റിന്റെ 5–ാം എഡീഷനിൽ പങ്കെടുക്കുന്ന ഇന്ത്യയിൽ നിന്നുള്ള മറ്റ് ടീമുകൾ. പ്രീമിയർ ലീഗ് അക്കാദമീസ്, സൗത്ത് ആഫ്രിക്കൻ പ്രീമിയർ സോക്കർ ലീഗ് എന്നിവിടങ്ങളിൽ നിന്നുള്ള 21 വയസ്സിൽ താഴെയുള്ള ടീമുകളുമായിട്ടാണ് എംഎഫ്എയും മറ്റു ടീമുകളും മത്സരിക്കുക. ആസ്റ്റൺ വില്ല, ക്രിസ്റ്റൽ പാലസ്, എവർടൺ, ടോട്ടൻഹാം ഹോട്ട്സ്പർ, സ്റ്റല്ലൻബോഷ് എഫ്സി തുടങ്ങിയ ടീമുകൾക്കെതിരെയാണ് ഇന്ത്യയിൽ നിന്നുള്ള ടീമുകൾ മത്സരിക്കുക.

 യുകെയില്‍ ഓഗസ്റ്റ് 1 മുതല്‍ 4 വരെ നടക്കുന്ന നെക്സ്റ്റ് ജന്‍ പ്രീമിയര്‍ ലീഗ് കപ്പില്‍ പങ്കെടുക്കുന്ന മുത്തൂറ്റ് ഫുട്‌ബോള്‍ അക്കാദമിയുടെ ബ്ലൂ ജഴ്‌സി സിനിമാതാരം ഫഹദ് ഫാസില്‍, മുത്തൂറ്റ് ഫിന്‍കോര്‍പ് ഡയറക്ടര്‍മാരായ തോമസ് മുത്തൂറ്റ്, ഹന്ന മുത്തൂറ്റ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു.
യുകെയില്‍ ഓഗസ്റ്റ് 1 മുതല്‍ 4 വരെ നടക്കുന്ന നെക്സ്റ്റ് ജന്‍ പ്രീമിയര്‍ ലീഗ് കപ്പില്‍ പങ്കെടുക്കുന്ന മുത്തൂറ്റ് ഫുട്‌ബോള്‍ അക്കാദമിയുടെ ബ്ലൂ ജഴ്‌സി സിനിമാതാരം ഫഹദ് ഫാസില്‍, മുത്തൂറ്റ് ഫിന്‍കോര്‍പ് ഡയറക്ടര്‍മാരായ തോമസ് മുത്തൂറ്റ്, ഹന്ന മുത്തൂറ്റ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു.

റിലയൻ‍സ് ഫൗണ്ടേഷന്‍ ഡവലപ്മെന്റ് ലീഗിലെ 57 ടീമുകള്‍ മാറ്റുരച്ച 299 മത്സരങ്ങളില്‍ നിന്നാണ് എംഎഫ്എയും മറ്റു രണ്ടു ടീമുകളും യുകെയിൽ മത്സരിക്കാൻ യോഗ്യത നേടിയത്. കേരള റീജിയണല്‍ ക്വാളിഫയറില്‍ തുടങ്ങി 10 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റുമായി മുത്തൂറ്റ് പാപ്പച്ചന്‍ ഫുട്‌ബോള്‍ അക്കാദമി യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തി. കരുത്തുറ്റ പ്രതിരോധം കാഴ്ച വെച്ച ടീം, 27 ഗോള്‍ നേടിയപ്പോള്‍ 13 എണ്ണം മാത്രമേ വഴങ്ങിയുള്ളൂ. മികച്ച കളി മികവ് ദേശീയ ഗ്രൂപ്പ് ഘട്ടത്തിലും തുടര്‍ന്നുകൊണ്ട്, +14 എന്ന ഗോള്‍ വ്യത്യാസത്തിലാണ് ഗ്രൂപ്പ് ബിയില്‍ ടീം ഒന്നാമതെത്തിയത്. രണ്ട് തവണ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്സിയെ ടൈബ്രേക്കറില്‍ പരാജയപ്പെടുത്തി സെക്കന്‍ഡ് റണ്ണറപ്പായാണ് എംഎഫ്എ, നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്.

കായികമേഖലയെ പൊതുവിലും ഫുട്‌ബോളിനെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് (മുത്തൂറ്റ് ബ്ലൂ) ഫുട്‌ബോള്‍ അക്കാദമിക്ക് തുടക്കമിട്ടത്. കുട്ടികളുടെ പരിശീലനം, സ്‌കൂള്‍ വിദ്യാഭ്യാസം, താമസസൗകര്യം, ഭക്ഷണം, യാത്ര, ഇന്‍ഷുറന്‍സ് എന്നിവ ഉള്‍ക്കൊള്ളുന്ന സ്‌കോളര്‍ഷിപ്പാണ് അക്കാദമി നല്‍കുന്നത്. ‘‘'ഞങ്ങള്‍ വളരെ ആവേശത്തിലാണ്; മിക്കവരും തന്നെ ആദ്യമായാണ് വിദേശത്തേക്ക് പോകുന്നത്. ഇത് ഞങ്ങളുടെ രാജ്യാന്തര അരങ്ങേറ്റവുമാണ്. ക്വാളിഫയര്‍ മത്സരം കടുപ്പമാകുമെന്ന് ഞങ്ങള്‍ക്കറിയാം. പ്രതിരോധമാണ് ടീമിന്റെ ശക്തി. എതിരാളികൾക്കനുസരിച്ച് തന്ത്രങ്ങൾ മാറ്റി കളിക്കും’’, ടീമിന്റെ ഹെഡ് കോച്ച് മുഹമ്മദ് അനസില്‍ പറഞ്ഞു. 2024 നെക്സ്റ്റ് ജെന്‍ കപ്പിന്റെ ഭാഗമാകുന്നതിലെ ആവേശം മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടര്‍ തോമസ് മുത്തൂറ്റും പങ്കുവച്ചു. കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും മീരാന്‍ ഗ്രൂപ്പ് ചെയര്‍മാനുമായ നവാസ് മീരാന്‍, മുത്തൂറ്റ് പാപ്പച്ചന്‍ സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ഹന്ന മുത്തൂറ്റ്, ജോർജ് മുത്തൂറ്റ്, ശ്വേത മുത്തൂറ്റ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

English Summary:

Muthoot Premier League Next Generation Cup, Fahadh Fazil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com