ADVERTISEMENT

തിരുവനന്തപുരം∙ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരസൈനികരുടെ ജീവിത പങ്കാളിയെയും (വീർനാരി), അമ്മയെയും (വീർ മാത) സൈന്യം ആദരിക്കും. കാർഗിൽ യുദ്ധവിജയത്തിന്റെ 25–ാം വാർഷികത്തിൽ കാർഗിലിൽ നടക്കുന്ന ചടങ്ങിലേക്ക് ഇവരെ ക്ഷണിച്ചു. വീരമൃത്യു വരിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ അമ്മയ്ക്കും ക്ഷണമുണ്ട്. ഇവർ കാർഗിലിലേക്കു പോയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

ദ്രാസിലെ ടൈഗര്‍ ഹില്‍സ് തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിനിടെ 1999 ജൂലൈ 7നാണ് ക്യാപ്റ്റന്‍ ജെറി പ്രേംരാംജിന് ശത്രുപക്ഷത്തിന്‍റെ വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റിട്ടും ജെറി പിന്‍വാങ്ങിയില്ല. ശത്രു ബങ്കറുകള്‍ പൂര്‍ണമായും തകര്‍ത്ത ശേഷമാണ് ആ വീര യോദ്ധാവു മരണത്തിനു കീഴടങ്ങിയത്. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയാണ്.

മുൻപും കാർഗിൽ യുദ്ധത്തിന്റെ വാർഷികത്തിന്  സൈനികരുടെ കുടുംബങ്ങളെ ക്ഷണിച്ചിട്ടുണ്ട്. കാർഗിലിലെ ചടങ്ങിൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും പങ്കെടുക്കുമെന്നാണു സൈനിക കേന്ദ്രങ്ങൾ പറയുന്നത്. കാർഗിലിലെ യുദ്ധ സ്മാരകത്തിനു പുറമേ യുദ്ധം നടന്ന വിവിധ മേഖലകളില്‍ കുടുംബം സന്ദർശനം നടത്തും. ഇതിനായി പ്രതിരോധ മന്ത്രാലയം എല്ലാ സൗകര്യവുമൊരുക്കും.

English Summary:

Nation honors kargil martyrs spouses and mothers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com