ADVERTISEMENT

പാരിസ്∙ ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിനു മണിക്കൂറുകൾ മാത്രം ശേഷിക്കേ പാരിസിന്റെ വിവിധയിടങ്ങളിൽ അതിവേഗ ട്രെയിൻ ശൃംഖലയ്ക്കുനേരെ ആക്രമണം. പലയിടത്തും റെയിൽവേ സംവിധാനങ്ങൾ നശിപ്പിച്ചു. അട്ടിമറി ശ്രമമാണു നടന്നതെന്ന് അധികൃതർ പറഞ്ഞു.

ശൃംഖലകൾ ആക്രമിക്കപ്പെട്ടതു ഫ്രാൻസിലെ ട്രെയിൻ ഗതാഗതം താറുമാറാക്കി. സംഭവത്തിൽ അന്വേഷണം തുടങ്ങി. ആക്രമിക്കപ്പെട്ട ട്രെയിൻ ശൃംഖലകൾ ഫ്രാൻസിന്റെ കിഴക്ക്, വടക്ക്, തെക്കൻ മേഖലയിലുള്ളവയാണ്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിന് പിന്നാലെ നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിടുകയും റദ്ദാക്കുകയും ചെയ്തെന്ന് എക്സിൽ അറിയിച്ചു. യാത്രക്കാരോട് യാത്രകൾ മാറ്റിവെക്കാനും അധികൃതർ ആവശ്യപ്പെട്ടു.

English Summary:

attack on the high-speed train network in Paris, Just hours before the opening of the Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com