‘ഐ ആം അനന്തപത്മനാഭൻ, എനിക്ക് എസ്ഐ സാറിന്‍റെ മുന്നിൽ ഒരു പാട്ടു പാടണം’– വൈറൽ വിഡിയോ
Mail This Article
×
അടിമാലി∙ ‘‘ഐ ആം അനന്തപത്മനാഭൻ, ഫ്രം ചിന്നപ്പാറക്കുടി. എനിക്ക് എസ്ഐ സാറിന്‍റെ മുന്നിൽ ഒരു പാട്ടു പാടണം’’–വ്യത്യസ്തമായ ആവശ്യവുമായാണ് അടിമാലി ചിന്നപ്പാറ ആദിവാസി കുടിയിൽനിന്നുള്ള അനന്തൻ അടിമാലി പൊലീസ് സ്റ്റേഷനിലെത്തിയത്. എസ്ഐ സമ്മതം മൂളിയതോടെ അനന്തൻ മനോഹരമായി പാടി. പാട്ട് വൈറലുമായി.
പൊലീസ് പ്രോത്സാഹിപ്പിച്ചതോടെ, ‘മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി.. അല്ലിയാമ്പൽ പൂവിനെ തൊട്ടുണർത്തി’ എന്ന ഗാനം മനോഹരമായി പാടിയശേഷമാണ് അനന്തൻ സ്റ്റേഷനിൽനിന്ന് പോയത്.
താന്‍ റെക്കോര്‍ഡ് ചെയ്ത വിഡിയോ എസ്ഐ കാണിക്കുന്നതും ഗായകന്‍ എസ്ഐക്ക് സല്യൂട്ട് അടിക്കുന്നതും വിഡിയോയില്‍ കാണാം. നന്നായി ഇംഗ്ലിഷ് കൈകാര്യം ചെയ്യാൻ അറിയുന്നയാളാണ് അനന്തൻ. കെട്ടിടനിർമാണ തൊഴിലാളിയാണ്. മറ്റ് സർക്കാർ ഓഫിസുകളിലും അനന്തൻ ഇടയ്ക്ക് എത്തി പാട്ട് പാടാറുണ്ട്.
English Summary:
Heartwarming Performance by Ananthan at Adimali Police Station
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.