‘രാത്രിയിലെ വൈദ്യുതി നിരക്ക് കൂട്ടും, പകൽ കുറയ്ക്കും; ആണവനിലയം നയപരമായ തീരുമാനം’
Mail This Article
പാലക്കാട്∙ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പകല്‍ സമയത്തെ ഉപയോഗത്തിന് മാത്രമായി നിരക്ക് കുറയ്ക്കാനും രാത്രിയിലെ നിരക്ക് വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട് മീറ്ററുകളായി. അതിനാല്‍ ഓരോ സമയത്തെയും വൈദ്യുതി ഉപയോഗം കണക്കാക്കാനാകുമെന്നും അദേഹം പറഞ്ഞു.
‘‘പകല്‍ സമയത്ത് വൈദ്യുതി ഉപയോഗം കുറവാണ്. രാത്രിയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുന്നതിനായാണ് ഈ സമയത്തെ നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നത്’’ – കൃഷ്ണൻ കുട്ടി പറഞ്ഞു.
കേരളത്തില്‍ ആണവനിലയം പദ്ധതി ആരംഭിക്കാൻ പ്രാരംഭ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല. ഇക്കാര്യം സര്‍ക്കാരിന്‍റെ നയപരമായ കാര്യമാണ്. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമേ തീരുമാനമെടുക്കൂ. ആണവനിലയം സംസ്ഥാനത്തിനു പുറത്തു സ്ഥാപിച്ചാലും കേരളത്തിനു വൈദ്യുതി വിഹിതം കിട്ടുമെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.