വെള്ളക്കെട്ടിൽ ബൈക്ക് യാത്രക്കാരിയെ ശല്യം ചെയ്ത് തള്ളിയിട്ട് യുവാക്കൾ, പ്രതികളെ തിരഞ്ഞ് പൊലീസ്
Mail This Article
×
ലക്നൗ∙ ഉത്തർപ്രദേശിലെ ലക്നൗവിൽ റോഡിലെ വെള്ളക്കെട്ടിൽ ബൈക്ക് യാത്രക്കാരിയെ ശല്യം ചെയ്തും ഉപദ്രവിച്ചും യുവാക്കളുടെ കൂട്ടം. വെള്ളക്കെട്ടുള്ള റോഡിലൂടെ വരുകയായിരുന്ന ബൈക്ക് യാത്രക്കാരുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചാണു സംഭവത്തിന്റെ തുടക്കം.
വെള്ളത്തിലൂടെ വളരെ സാവധാനത്തിൽ മുന്നോട്ടു പോവുകയായിരുന്ന ബൈക്ക് പിന്നീട് ഇവർ പിന്നിലേക്ക് വലിച്ചു. ചിലർ സ്ത്രീയുടെ ദേഹത്ത് സ്പർശിക്കുന്നതും കാണാം. ബൈക്ക് പുറകിലേക്ക് വലിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് ഓടിച്ചിരുന്നയാളും സ്ത്രീയും വെള്ളത്തിലേക്ക് വീണു. പാലത്തിന് താഴെ തടിച്ചുകൂടിയ ആളുകളെ പൊലീസ് എത്തിയാണ് പിന്നീടു പിരിച്ചുവിട്ടത്. ബൈക്ക് യാത്രക്കാരെ ശല്യം ചെയ്തവരെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
English Summary:
Youths Harass Biker and Woman on Waterlogged Road in Lucknow
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.