ADVERTISEMENT

കൽപറ്റ∙ വയനാട് ദുരിതബാധിത  മേഖലകളിലെ തിരച്ചിൽ ശരിയായ രീതിയിലാണു പുരോഗമിക്കുന്നതെന്നു റവന്യു വകുപ്പ് മന്ത്രി കെ.രാജൻ. ചെളി നിറഞ്ഞ മേഖലകളിൽ കൂടുതൽ പരിശോധന നടത്തും. പുഞ്ചിരിമട്ടത്ത് തിരച്ചിൽ അവസാനഘട്ടത്തിലേക്കു കടക്കുകയാണ്. കഡാവർ ഡോഗിനെ ഉപയോഗിച്ചുള്ള പരിശോധനയാണു നടക്കുന്നത്. മുഖ്യമന്ത്രിയുടെ അനുവാദത്തോടെ മാത്രമേ തിരച്ചിൽ അവസാനിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളുവെന്നും അതുവരെ തിരച്ചിൽ തുടരുമെന്നും മന്ത്രി അറിയിച്ചു. 

ദുരിതബാധിത മേഖലയുടെ പല ഭാഗങ്ങളിലായി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്ന സേനാ തലവന്മാരുമായി ഇന്ന് യോഗം ചേരും. വ്യത്യസ്തമായ റഡാറുകൾ ഉപയോഗിച്ചുള്ള പരിശോധന മേഖലയിൽ നടത്തി വരികയാണെന്നും കെ രാജൻ പറഞ്ഞു.

English Summary:

Cadaver Dogs Lead Final Phase of Wayanad Search Operations; Radar Inspections Enhance Search in Wayanad’s Muddy Areas: Minister K. Rajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com